Malayalam lyrics
ആ ...ആ രണ്ടു ചന്ദ്രനുദിച്ച രാത്രി രമ്യരാത്രി ഒന്നു മേലെ വിണ്ണിലും മറ്റൊന്നു താഴെ മണ്ണിലും (2) ഭാവദീപ്തി വഴിഞ്ഞു നില്‍ക്കും.. ഭാനുകിരണം നീ സുന്ദര.. ഭാനുകിരണം നീ (2) പ്രണയ മഞ്ജിമ പകരുമനുപമ വിപിന മഞ്ജരി നീ ഹര്‍ഷ... സ്വര സുധാഞ്ജലി നീ രണ്ടു ചന്ദ്രനുദിച്ച രാത്രി രമ്യരാത്രി ഒന്നു മേലെ വിണ്ണിലും മറ്റൊന്നു താഴെ മണ്ണിലും മാരിവില്ലിന്‍ മാല കോര്‍ക്കാം മാറിലണിയിക്കാം ഞാന്‍ നിന്‍ മാറിലണിയിക്കാം (2) കുടില കുന്തളമൊതുക്കി മൃഗമദ തിലകമണിയിക്കാം ചേലില്‍ തിലകമണിയിക്കാം.. രണ്ടു ചന്ദ്രനുദിച്ച രാത്രി രമ്യരാത്രി.. ഒന്നു മേലെ വിണ്ണിലും മറ്റൊന്നു താഴെ മണ്ണിലും രണ്ടു ചന്ദ്രനുദിച്ച രാത്രി രമ്യരാത്രി ഒന്നു മേലെ വിണ്ണിലും മറ്റൊന്നു താഴെ മണ്ണിലും
Song video
Song details
Music: നടേഷ് ശങ്കർ
Film/album: ആന്ദോളനം
- Singer: കെ ജെ യേശുദാസ്
- Film / album: ആന്ദോളനം
- Composer: നടേഷ് ശങ്കർ
- Lyricist: യൂസഫലി കേച്ചേരി