Malayalam lyrics
ആ... രണ്ടു ചന്ദ്രനുദിച്ച രാത്രി രമ്യരാത്രി ഒന്നു മേലെ വിണ്ണിലും മറ്റൊന്നു താഴെ മണ്ണിലും (രണ്ടു...) ഭാവദീപ്തി വഴിഞ്ഞു നില്ക്കും ഭാനുകിരണം നീ - സുന്ദര ഭാനുകിരണം നീ പ്രണയമഞ്ജിമ പകരുമനുപമ- വിപിന മഞ്ജരി നീ - ഹര്‍ഷ സ്വരസുധാഞ്ജലി നീ രണ്ടു ചന്ദ്രനുദിച്ച രാത്രി രമ്യരാത്രി ഒന്നു മേലെ വിണ്ണിലും മറ്റൊന്നു താഴെ മണ്ണിലും മാരിവില്ലിന് മാല കോര്‍ക്കാം മാറിലണിയിക്കാം ഞാന്‍ നിന് മാറിലണിയിക്കാം കുടിലകുന്തളമൊതുക്കി മൃഗമദ- തിലകമണിയിക്കാം - ചേലില് തിലകമണിയിക്കാം രണ്ടു ചന്ദ്രനുദിച്ച രാത്രി രമ്യരാത്രി ഒന്നു മേലെ വിണ്ണിലും മറ്റൊന്നു താഴേ മണ്ണിലും (രണ്ടു...)
Song video
Song details
Music: നടേഷ് ശങ്കർ
Film/album: ആന്ദോളനം
- Singer: സുജാത മോഹൻ
- Film / album: ആന്ദോളനം
- Composer: നടേഷ് ശങ്കർ
- Lyricist: യൂസഫലി കേച്ചേരി