Malayalam lyrics
രഞ്ജിനി... രഞ്ജിനി പ്രിയരഞ്ജിനി രാഗവികാര തരംഗിണീ നിൻ നിഴൽപോലും മാറിൽ ഒതുക്കും പ്രേമതപസ്വിനി ഞാൻ രഞ്ജിനി പ്രിയരഞ്ജിനി രാഗവികാര തരംഗിണീ മിഴികളിലേതോ കവിതയുമായ് നീ ഇതുവഴിയേ വന്നു ഇനിയെന്റെ ഗാനവും ജീവിതരാഗവും ഇതളിടും ഈ സ്വപ്നവും നിനക്കു മാത്രം ആഹാഹാ ആഹാഹാ ആഹാഹാ ആഹാഹാ...ആ.... (രഞ്ജിനി...) ഓർമ്മയിൽ വിരിയും ഈ മൃദുഹാസം മായ്ക്കുവതെങ്ങിനെ ഞാൻ അലിയുമെൻ മൗനവും മാസ്മരപ്രേമവും എനിക്കുള്ളതൊക്കെയും നിനക്കു മാത്രം ആ..... രഞ്ജിനി പ്രിയരഞ്ജിനി രാഗവികാര തരംഗിണീ നിൻ നിഴൽപോലും മാറിൽ ഒതുക്കും പ്രേമതപസ്വിനി ഞാൻ രഞ്ജിനീ...രഞ്ജിനീ...രഞ്ജിനീ...
Song video
Song details
Music: ജോൺസൺ
Film/album: ഊട്ടിപ്പട്ടണം
- Singer: കെ ജെ യേശുദാസ്പി മാധുരി
- Film / album: ഊട്ടിപ്പട്ടണം
- Composer: ജോൺസൺ
- Lyricist: ഗിരീഷ് പുത്തഞ്ചേരി