Malayalam lyrics
കാണാൻ കൊതിക്കുന്നൂ കണ്ണായിരം പറയാൻ വിതുമ്പുന്നൂ പദമായിരം കാണാൻ കൊതിക്കുന്നൂ കണ്ണായിരം പറയാൻ വിതുമ്പുന്നൂ പദമായിരം മറുനിനവായെന്നുള്ളിൽ തളിരോർമ്മകളിൽ ഒഴുകും പുഴയായ് നാമൊന്നായ് കുളിരലയായ് ചിരിനുരയായ് വാ കാണാൻ കൊതിക്കുന്നൂ കണ്ണായിരം പറയാൻ വിതുമ്പുന്നൂ പദമായിരം കാണാൻ കൊതിക്കുന്നൂ കണ്ണായിരം പറയാൻ വിതുമ്പുന്നൂ പദമായിരം എന്നുള്ളിൽ ഒരു ചിരിയാലെന്നിൽ നിറയുന്നു നീ അതിരെഴും ഹർഷത്തിൻ കടലായി ഞാൻ കിനാക്കൾ തുഴയും പായ്‌വഞ്ചിയേറി കടലലമേലേറും കനവായി വാ എൻ മനതാരിൽ അനുമാത്രകളിൽ നിറയും മകരന്ദമായെന്നിൽ നറുമലരുകൾ വിരിയിക്കാൻ വാ
Song details
Music: പ്രശാന്ത് പിള്ള
Film/album: മൂൺവാക്ക്
- Singer: വിജയ് യേശുദാസ്ദിവ്യ എസ് മേനോൻ
- Film / album: മൂൺവാക്ക്
- Composer: പ്രശാന്ത് പിള്ള
- Lyricist: സുനിൽ ഗോപാലകൃഷ്ണൻ