Malayalam lyrics
രാവിൽ നിനക്കായ് പാടാം ... വീണ്ടും പ്രണയാർദ്രഗീതം (2) നോവിൻ നിറമാർന്ന ഗാനം വേനൽകിളികൊഞ്ചും രാഗം ഉള്ളിൽ നിറയുന്ന സ്നേഹം ചൊല്ലാൻ പ്രിയമോടെയിന്നും ... രാവിൽ നിനക്കായ് പാടാം.. നാണം മൂടും കവിളിൽ പൂക്കും ചെമ്പകം (2) ഓർമ്മകളിൽ നിൻ മധുരഹാസം ഇതുവഴിവരുമോ പ്രിയസഖി നീ മധുവിധുരാവിൻ കളമൊഴി നീ രാവിൽ നിനക്കായ് പാടാം.. ഈറന്മേഘക്കുളിരിൽ വാടീ ആമ്പലും വാർത്തിങ്കൾ മായും പരിഭവത്താൽ (2) പിരിയരുതിനിയും പ്രിയസഖി നീ മറയരുതിനിയും പ്രാണനിൽ നീ രാവിൽ നിനക്കായ് പാടാം ... വീണ്ടും പ്രണയാർദ്രഗീതം നോവിൻ നിറമാർന്ന ഗാനം വേനൽകിളികൊഞ്ചും രാഗം ഉള്ളിൽ നിറയുന്ന സ്നേഹം ചൊല്ലാൻ പ്രിയമോടെയിന്നും ..
Song details
Film/album: നാദം - സ്വതന്ത്രസംഗീതശാഖ
- Film / album: നാദം - സ്വതന്ത്രസംഗീതശാഖ