Malayalam lyrics
രാത്രിയിൽ മഞ്ഞു പോലെ രാത്രിയിൽ മഞ്ഞു പോലെ.. മനമൊരുങ്ങിയും മിഴി തലോടിയും മെല്ലെയെന്റെയുള്ളിൽ ഊർന്നിറങ്ങിയോ ചുണ്ടിൽ മുത്തിയും ചുഴിയിൽ മുങ്ങിയും ചില്ലു പോലെ മാമഴ (രാത്രിയിൽ.....) നെറുകിൽ നിലാവിന്റെ വിരൽ കൊണ്ടു തൊട്ടു നീയോ രാത്തുമ്പിയോ മധുരാർദ്രയായെൻ മണിവീണ തേടി പാട്ടോ പാലാഴിയോ ഇതളണിയും പ്രണയവുമായ് മിഴി നിറയും ലഹരിയുമായ് ഇതളണിയും പ്രണയവുമായ് മിഴി നിറയും ലഹരിയുമായ് കരയറിയാതെ കനവിന്റെ കടൽ പോലെ നീയെന്നിൽ നുരനുരയൂ സ്വയമലിയൂ (രാത്രിയിൽ.....) നറുവെണ്ണ തോൽക്കും കുളിർ മെയ്യിലാരോ തൂവൽ വീശുന്ന പോൽ നിലവായ് പൊഴിഞ്ഞും നിനവായ് നനഞ്ഞും മെല്ലെ നീ പുൽകവേ പുളകമെഴും പുലരിയിലെ തുടുനിറമാം മടുമലരായ് പുളകമെഴും പുലരിയിലെ തുടുനിറമാം മടുമലരായ് ഇനി നീയെന്റെ ഇടനെഞ്ചിൽ ഒരു മാത്ര ഉണരൂ (രാത്രിയിൽ.....)
Song details
Music: വിദ്യാസാഗർ
Raaga: നാട്ട
Film/album: ഡ്രീംസ്
- Singer: സുജാത മോഹൻ
- Film / album: ഡ്രീംസ്
- Composer: വിദ്യാസാഗർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി