Malayalam lyrics
ബന്ധുരേ...ബന്ധുരേ രാസനിലാവിനു താരുണ്യം രാവിനു മായിക ഭാവം (2) മന്ദാകിനിയിൽ അപ്സര നർത്തന മോഹന രാഗ തരംഗങ്ങൾ നിൻ മിഴിയിണയിൽ ഇതു വരെ ഞാൻ കാണാത്ത മാസ്മര ലോകം ( രാസ...) യുഗാന്തരങ്ങളിലൂടേ നാം ഒഴുകുകയാണനുരാഗികളായി (2) ഋതുസംക്രാന്തിയിലൂടെ നാം തേടിയതാണീ നിമിഷങ്ങൾ ഇന്നെൻ നിനവിനു മാധുര്യം പകൽകിനാവിനു താളം (രാസ..) ജീവിതോത്സവമായി എൻ ശരകൂടങ്ങൾ പൂക്കളമായ് (2) നെഞ്ചിലെ അഗ്നികണങ്ങൾ മണിമന്ദാരത്തിലെ മധുകണമായ് ഇന്നെൻ മൊഴിയിൽ നീഹാരം കരളിൽ സ്വപ്നാരാമം (രാസ...)
Song video
Song details
Music: ബോംബെ രവി
Raaga: ഹിന്ദോളം
Film/album: പാഥേയം
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: പാഥേയം
- Composer: ബോംബെ രവി
- Lyricist: കൈതപ്രം