Malayalam lyrics
രാരീ രാരിരം രാരോ രാരീ രാരിരം രാരോ രാരീ രാരിരം രാരോ രാരീ രാരിരം രാരോ പൂവുറങ്ങീ പൂങ്കുയിലുറങ്ങീ നീ മാത്രമെന്തേ ഉറങ്ങിയില്ലാ? മാനുറങ്ങീ മാമയിലുറങ്ങീ നീ മാത്രമെന്തേ ഉറങ്ങിയില്ലാ? പൂവുറങ്ങീ പൂങ്കുയിലുറങ്ങീ നീ മാത്രമെന്തേ ഉറങ്ങിയില്ലാ? രാരീ രാരിരം രാരോ രാരീ രാരിരം രാരോ ഒരു നല്ല കനവിന്റ്റെ തീരത്തണയുവാന്‍ നിദ്രതന്‍ തോണിയിലേറുകില്ലേ താലോലമാട്ടുന്നൊരെന് കരങ്ങള്‍ നല്ല താളത്തില്‍ത്തുഴയുകയല്ലേ ഒരു നല്ല കനവിന്റ്റെ തീരത്തണയുവാന്‍ നിദ്രതന്‍ തോണിയിലേറുകില്ലേ താലോലമാട്ടുന്നൊരെന് കരങ്ങള്‍ നല്ല താളത്തില്‍ത്തുഴയുകയല്ലേ നല്ല.... താളത്തില്‍ത്തുഴയുകയല്ലേ താമരപ്പൂങ്കുരുന്നാരാരിരോ-എന്റെ താരകപ്പൂങ്കുരുന്നാരാരിരോ പൂവുറങ്ങീ പൂങ്കുയിലുറങ്ങീ നീ മാത്രമെന്തേ ഉറങ്ങിയില്ലാ? ഒരു നല്ല നിനവുവന്നുമ്മവെച്ചെന്നപോല് നീരവം നീ ചിരി തൂകിടുമ്പോള്‍ പാട്ടൊന്നുപാടുന്നൊരെന് ചൊടികള്‍ നിന്റെ പാല്ച്ചിരിയാകെപ്പകര്ന്നുവല്ലോ ഒരു നല്ല നിനവുവന്നുമ്മവെച്ചെന്നപോല് നീരവം നീ ചിരി തൂകിടുമ്പോള്‍ പാട്ടൊന്നുപാടുന്നൊരെന് ചൊടികള്‍ നിന്റെ പാല്ച്ചിരിയാകെപ്പകര്ന്നുവല്ലോ നിന്റെ.... പാല്ച്ചിരിയാകെപ്പകര്ന്നുവല്ലോ താമരപ്പൂങ്കുരുന്നാരാരിരോ-എന്റെ താരകപ്പൂങ്കുരുന്നാരാരിരോ പൂവുറങ്ങീ പൂങ്കുയിലുറങ്ങീ നീ മാത്രമെന്തേ ഉറങ്ങിയില്ലാ? മാനുറങ്ങീ മാമയിലുറങ്ങീ നീ മാത്രമെന്തേ ഉറങ്ങിയില്ലാ? പൂവുറങ്ങീ പൂങ്കുയിലുറങ്ങീ നീ മാത്രമെന്തേ ഉറങ്ങിയില്ലാ? രാരീ രാരിരം രാരോ..
Song details
Music: ഉണ്ണിക്കൃഷ്ണൻ കെ ബി
Film/album: നാദം - സ്വതന്ത്രസംഗീതശാഖ
- Singer: ഉണ്ണിക്കൃഷ്ണൻ കെ ബി
- Film / album: നാദം - സ്വതന്ത്രസംഗീതശാഖ
- Composer: ഉണ്ണിക്കൃഷ്ണൻ കെ ബി
- Lyricist: ബൈജു ടി