Malayalam lyrics

രാമായണം കഥ പാടും കിളി
എന്റെ ആരണ്യ കാണ്ഡത്തിന്നിളവില്ലയോ
ജനിമോക്ഷമാകുവാനായ്  ജപതീർത്ഥമായ് മാറാം
രാമാ...രാമാ....രാമാ...രാമാ...
(രാമായണം....)
പാടി തികയ്ക്കാതെ താഴത്തു വീണൊരു
ഓടക്കുഴൽത്തണ്ടു പോലെ
മൂകമായ് തീർന്നുവോ സാമഗാന ശേഖരം
രാമാ...രാമാ....രാമാ...രാമാ...
(രാമായണം....)

ശാപാന്ധകാരത്തിന്നാഴത്തിലെങ്ങോ
തേങ്ങുന്ന വേഴാമ്പൽ പോലെ
കേണു കേണുറങ്ങിയോ താഴെ വീണ താരമേ
രാമാ...രാമാ....രാമാ...രാമാ...
(രാമായണം....)

Song details

Music: എസ് പി വെങ്കടേഷ്

Film/album: പത്താം നിലയിലെ തീവണ്ടി