Malayalam lyrics
രാജാധിരാജന്റെ തിരുമുൻപിലായ് ഉരുകുമെന്നുള്ളിൻ തിരിയുമായ് (2) ഈ കുരിശിന്റെ വീഥിയിൽ തൊഴുതിടുമ്പോൾ അജപാലനാകണേ യേശുദേവാ.. രാജാധിരാജന്റെ തിരുമുൻപിലായ് ഉരുകുമെന്നുള്ളിൻ തിരിയുമായ് മഞ്ഞുള്ള രാവിൽ പരിശുദ്ധനെ നിൻ ഉണ്ണിസ്വരൂപം ഞാൻ കാണുമ്പോഴായ് (2) അഴലിൻ ഭാരം അലിയുമ്പോലെ പെരുനാളിൻ ഞാൻ ഓശാന പാടും വേളയിൽ പെരുനാളിൻ ഞാൻ ഓശാന പാടും വേളയിൽ രാജാധിരാജന്റെ തിരുമുൻപിലായ് ഉരുകുമെന്നുള്ളിൻ തിരിയുമായ് ഈ കുരിശിന്റെ വീഥിയിൽ തൊഴുതിടുമ്പോൾ അജപാലനാകണേ യേശുദേവാ.. സ്നേഹം തുളുമ്പും ഇടയനായ് നീയെൻ ജീവനിലായ് വന്നു കാരുണ്യമായ് (2) ചൊരിയുന്നു നീ ഹൃദയം നീളെ വചനംപോലെ സ്വർഗ്ഗീയ സന്ദേശങ്ങളെ വചനംപോലെ സ്വർഗ്ഗീയ സന്ദേശങ്ങളെ രാജാധിരാജന്റെ തിരുമുൻപിലായ് ഉരുകുമെന്നുള്ളിൻ തിരിയുമായ് (2) ഈ കുരിശിന്റെ വീഥിയിൽ തൊഴുതിടുമ്പോൾ അജപാലനാകണേ യേശുദേവാ.. രാജാധിരാജന്റെ തിരുമുൻപിലായ് ഉരുകുമെന്നുള്ളിൻ തിരിയുമായ്..
Song video
Song details
Film/album: വർഗ്ഗം
- Singer: ലഭ്യമായിട്ടില്ല
- Film / album: വർഗ്ഗം
- Lyricist: ലഭ്യമായിട്ടില്ല