Malayalam lyrics
ആ....ഓ... രാഗയമുനേ അനുപദമൊഴുകൂ തെളിനീലരാവിനാർദ്രതയിൽ വനവേണുതൂകുമീണമായ് എന്നാത്മരാഗമലർവനിയിൽ മധുമാസകോകിലേ വരൂ സ്വരലോലയായ് വരൂ രാഗയമുനേ അനുപദമൊഴുകൂ ഏതോ കിനാവിലെ മോഹസല്ലാപമായ് നലമോതിവന്ന കാകളിയായ് നീഹാരമഞ്ജരിയായ് ചേതോവികാരമൊഴുകും ഹേമന്തരാത്രിയിൽ പൂന്തിങ്കളേ വരൂ നീരാടുവാൻ വരൂ രാഗയമുനേ അനുപദമൊഴുകൂ ഏതോ വിലോലമാം മേഘസന്ദേശമായ് തുടിതുള്ളി വന്ന പൂമഴയും അനുരാഗമർമ്മരമായ് പ്രണയാഭിലാഷമണിയും ശ്രീരാഗചാരുതയായ് അനുരാഗിണീ വരൂ ഇതിലേ വരൂ വരൂ രാഗയമുനേ അനുപദമൊഴുകൂ തെളിനീലരാവിനാർദ്രതയിൽ വനവേണുതൂകുമീണമായ് എന്നാത്മരാഗമലർവനിയിൽ മധുമാസകോകിലേ വരൂ സ്വരലോലയായ് വരൂ രാഗയമുനേ അനുപദമൊഴുകൂ ഓ...ഏഹേ....
Song video
Song details
Music: ശശികാന്ത്
Film/album: മഹോത്സവം
- Singer: കെ ജെ യേശുദാസ്
- Film / album: മഹോത്സവം
- Composer: ശശികാന്ത്
- Lyricist: കൈതപ്രം