Malayalam lyrics

രാധാമാധവ സങ്കല്‌പത്തിന്‍

രാഗവൃന്ദാവനമേ...

നിന്റെ യമുനാതീരത്തുനിന്നും

കൗമാരഗന്ധികള്‍ പൂത്തു...

(രാധാമാധവ)

ആടകള്‍ വാരി അരയാല്‍ മറവില്‍

സായംസന്ധ്യ ചിരിച്ചു...

നിന്റെ കായാമ്പൂവുകള്‍ നുള്ളി

കണ്ണില്‍ കണ്ണു തുടിച്ചു...

ഒന്നറിയാന്‍ ഒന്നു തൊടാന്‍

കണ്ണില്‍ കണ്ണു തുടിച്ചു...

(രാധാമാധവ)

പാല്‍ക്കുടമേന്തും മുകില്‍ഗോപികകള്‍

നീലപ്പീലി വിരിച്ചു...

നിന്റെ കേളീമണ്ഡപം പൂകി

ഓരോ മോഹപതംഗം...

ഒന്നു തൊടാന്‍ ഒന്നലിയാന്‍

കണ്ണില്‍ കണ്ണു തുടിച്ചു...

(രാധാമാധവ)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: പൂവച്ചല്‍ ഖാദര്‍

ഗായകര്‍: കെ ജെ യേശുദാസ്

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഇന്ദു

വിഡിയോ: രാല രാജൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song