Malayalam lyrics
രാജപുഷ്പമേ ഋതു രാജപുഷ്പമേ (2) അഭിലാഷത്തിന്‍ ആരാമത്തില്‍ വിടരും സ്വപ്നമേ (2) (രാജപുഷ്പമേ ) രാജപുഷ്പമേ മഞ്ഞിന്‍ തുകിലാല്‍ മാറു മറച്ചെന്‍ മുന്നിന്‍ നില്‍ക്കുമ്പോള്‍ കണ്ണുകളാല്‍ ഞാന്‍ നിന്‍ സൗന്ദര്യം കവര്‍ന്നെടുക്കുമ്പോള്‍ (മഞ്ഞിന്‍ തുകിലാല്‍ ) എന്തിനിനിയൊരു നാണം - ആഹാ എന്തിനിനിയൊരു മൗനം (രാജപുഷ്പമേ ) എന്റെ വികാരം ശലഭംപോലെ നിന്നില്‍ പതിയുമ്പോള്‍ ചുണ്ടുകളാല്‍ ഞാന്‍ നിന്‍ മാധുര്യം നുകര്‍ന്നെടുക്കുമ്പോള്‍ (എന്റെ വികാരം ) എന്നില്‍ പുതിയൊരു മോഹം - ആഹാ എന്നില്‍ പുതിയൊരു ദാഹം (രാജപുഷ്പമേ )
Song details
വര്‍ഷം: 1982
സംഗീതം: കെ ജെ ജോയ്
ഗാനരചന: പൂവച്ചല്‍ ഖാദര്‍
ഗായകര്‍: കെ ജെ യേശുദാസ്
അഭിനേതാക്കള്‍: Mammotty, സ്വപ്ന
വരികൾ: ശ്രീദേവി, മാധവഭദ്രൻ
Album: പോസ്റ്റ്മോർട്ടം
- Singer: കെ ജെ യേശുദാസ്
- Film / album: പോസ്റ്റ്മോർട്ടം
- Composer: കെ ജെ ജോയ്
- Lyricist: പൂവച്ചല്‍ ഖാദര്‍