Malayalam lyrics

ആ....ആ...ആ... ആ...
"രാഗം - നടന മണ്ഡപം!" -
സദിരിൽ സംഗീതക്കിളി പാടി:
"സ്വരങ്ങൾ - സപ്തസ്വരങ്ങൾ
തരളിതമാക്കുന്ന മണിമണ്ഡപം!
രാഗം നടനമണ്ഡപം!"
ആ....ആ...ആ... ആ...
'മായാതീതസ്വരൂപിണി'ക്കായി
'മായാമാളവ ഗൗള' മണ്ഡപം
തപസ്സിൽ നിന്നുണരും ഉഷസ്സിനു കണിയായി
സ്വരസുന്ദരികളാടും 'ഭൂപാള' മണ്ഡപം
(രാഗം നടനമണ്ഡപം)
സ്വാതി തൻ 'മോഹനമയി' നിനക്കാടുവാൻ
'യദുകുല കാംബോജി' മണ്ഡപം
കൊഞ്ചിക്കുഴഞ്ഞുണ്ണിക്കാടുവാ - നമ്മ തൻ
നെഞ്ചിലോ 'നീലാംബരി'ത്തൂവൽ മണ്ഡപം
"രാഗം - നടനമണ്ഡപം!" -
സദിരിൽ സംഗീതക്കിളി പാടി:
"സ്വരങ്ങൾ - സപ്തസ്വരങ്ങൾ
തരളിതമാക്കുന്ന മണിമണ്ഡപം!
രാഗം നടനമണ്ഡപം!
രാ...ഗം നടനമണ്ഡപം!
രാഗം നടനമണ്ഡപം....!"

Song details

സംഗീതം: ബോംബെ എസ്‌ കമാല്‍

ഗാനരചന: പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള

ഗായകര്‍: രെജു ജോസഫ്‌

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: നിത്യാനന്ദ

വിഡിയോ: പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള

Album: ആകാശവാണി ലളിതഗാനങ്ങള്‍