Malayalam lyrics
മൂടും മേഘം പോല്‍ മാറുമീ നേരം നിന്‍ മിണ്ടാനെന്താണോ മൊഴികളില്‍ പാട്ടൊഴുകി തീരാ ദൂരമെന്നില്‍ നീളും നേരമോ കനവിലാണോ മേഘം പോകും വഴി കാണാമോ പോകാമോ രാ താരമേ ഈ രാവില്‍ നീ മിന്നുന്നേ തേടുന്നുവോ എന്നുള്ളില്‍ നീയാരോ പാട്ടിലേ താളമേ തേന്‍ തരും പൂവിലോ നിന്നിതള്‍ തൊട്ടതോ എന്നിലേ മിന്നലോ നേരം മായുമിനി തേടും കാലമിനി മേഘം പോകും വഴി കാണാമോ പോകാമോ രാ താരമേ ഈ രാവില്‍ നീ മിന്നുന്നേ തേടുന്നുവോ എന്നുള്ളില്‍ നീയാരോ
Song details
Music: ഷെയിൻ നിഗം
Film/album: ഭൂതകാലം
- Singer: ഷെയിൻ നിഗം
- Film / album: ഭൂതകാലം
- Composer: ഷെയിൻ നിഗം
- Lyricist: ഷെയിൻ നിഗം