Malayalam lyrics

സൂര്യോദയം തങ്കസൂര്യോദയം സൂര്യോദയം
ആ....
പവനരച്ചെഴുതുന്നു കോലങ്ങളെന്നും
കിഴക്കിനി കോലായില്‍ അരുണോദയം
പകലകം പൊരുളിന്‍റെ ശ്രീരാജധാനി
ഹരിതകംബളം നീര്‍ത്തി വരവേല്‍പിനായ്
ഇതിലേ ഇതിലേ
വരൂ സാമഗാന വീണ മീട്ടി അഴകേ
പവനരച്ചെഴുതുന്നു കോലങ്ങളെന്നും
കിഴക്കിനി കോലായില്‍ അരുണോദയം
സസരി രിരി രി രി രി ഗ മപധാ ധധ
ധനിസരി ഗാ ഗ
ഗമപമ ഗരിഗഗ സരിനി സരിനി നിസാ ധനി പധമപ ഗമപധ നിസ
(ശ്ലോകം)
പാ ധ ധപമാ പധധപ മാ പ ധനിസധ പപമഗ രി ഗമ പധനി
സഗരിസ നിസ രിഗസരി ഗമഗരി രിഗഗസ നിസസ രിരിസസ നിപധനി സാ
(പവനരച്ചെഴുതുന്നു...)
തിരുക്കുറല്‍ പുകള്‍ പാടി
കിളികുലം ഇളകുന്നു
ഹൃദയങ്ങള്‍ തൊഴുകയ്യില്‍
ഗായത്രി ഉതിരുന്നു
ചിലപ്പതികാരം ചിതറുന്ന വാനില്‍
ഇലക്കണമേ നിന്‍ ഭരതവും പാട്ടും
അകലേ അകലേ - കൊലു
വെച്ചുഴിഞ്ഞു തൈപ്പിറന്ന പൊങ്കല്‍
പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും
കിഴക്കിനി കോലായില്‍ അരുണോദയം
പുഴയൊരു പൂണൂലായ് മലകളെ പുണരുമ്പോള്‍
ഉപനയനം ചെയ്യും ഉഷസ്സിന്നു കൗമാരം
ജലസാധകം വിൺ ഗംഗയില്‍ ആടാന്‍
സരിഗമ പോലും സ്വയം ഉണരുന്നു
പകരൂ പകരൂ പനിനീര്‍ കുടഞ്ഞു
മേഘദൂതു തുടരൂ
(പവനരച്ചെഴുതുന്നു...)

Song video

Watch on YouTube

Song details

Music: എസ് ബാലകൃഷ്ണൻ

Raaga: മായാമാളവഗൗള

Film/album: വിയറ്റ്നാം കോളനി