Malayalam lyrics
പവിഴമുന്തിരി തളിര്‍ത്തുവല്ലോ പനിനീര് മാതളം പൂത്തുവല്ലോ പുലരിപൂമഞ്ഞിന്‍ -പനിനീര് ത്തുള്ളിയില്‍ പുഞ്ചിരിച്ചല്ലോ (പവിഴമുന്തിരി...) പൊന്നിളവെയിലിന്‍ പുടവയുടുത്ത കുന്നിന് താഴ്വരയില് കുന്നിക്കുരുമണി വള്ളി പടര്‍ന്നൊരു പൊന്നിലഞ്ഞിച്ചോട്ടില്‍ സ്നേഹസംഗീതത്തിന് ഗാനവുമായ് ഒരു ദേവകന്യക വന്നല്ലോ പുലരിപൂമഞ്ഞിന്‍ -പനിനീര് ത്തുള്ളിയില്‍ പുഞ്ചിരിച്ചല്ലോ പവിഴമുന്തിരി തളിര്‍ത്തുവല്ലോ പനിനീര് മാതളം പൂത്തുവല്ലോ ഇന്നലെ രാവിനു ചന്ദനം ചാര്‍ത്തിയ വെണ്ണിലാപ്പെണ്കൊടിയായ് വിണ്ണില്‍ വളര്‍ത്തിയ കലമാൻകുഞ്ഞിനെ കൊണ്ടുവന്നു തന്നു മോഹസുമങ്ങൾതന് മോതിരം മാറാന്‍ മധുമാസകാലമണഞ്ഞല്ലോ (പവിഴമുന്തിരി...)
Song details
Music: കീരവാണി
Film/album: പുന്നാരംകുയിൽ
- Singer: കെ ജെ യേശുദാസ്
- Film / album: പുന്നാരംകുയിൽ
- Composer: കീരവാണി
- Lyricist: ഷിബു ചക്രവർത്തി