Malayalam lyrics

ഓ...ഓ...ഓ..
പൂവല്ലിക്കാവിൽ  പൂജാമല്ലിച്ചോട്ടിൽ
ആയിരം നാളായ് നിന്നെ കരളുരുകി തേടുന്നു ഞാൻ
ഏറെ ദൂരെ അങ്ങേകയായ് നീ 
ഞാനിങ്ങു കേഴുന്നു വേഴാമ്പൽ പോലെ
ഓർമ്മകളായ് മായുന്നു നീ
(പൂവല്ലിക്കാവിൽ..)
അന്നാദ്യമായ് നീ മിഴി കൊണ്ട് മൊഴിഞ്ഞോര-
നുരാഗ കഥയോർമ്മയില്ലേ (2)
ഒരു മാത്ര പോലും പിരിയില്ലയെന്നെൻ
മറുവാക്കു നിനക്കോർമ്മയില്ലേ
നീ ഇന്നെവിടെ  എങ്ങാണു നീയെങ്കിലും
ഓ നിൻ നിഴലായ് അണയുന്നു ഞാൻ
(പൂവല്ലിക്കാവിൽ..)
കനവിന്റെ മഴവിൽ മണിത്തോണിയിൽ നാം
മറുതീരം കടന്നേറിയില്ലേ (2)
മിണ്ടാതെ നീയെൻ വിരൽത്തുമ്പിൽ നിന്നും
വഴി മാറി എങ്ങോട്ടു പോയ്
നീ തേങ്ങുകയോ കേൾക്കാതെ അറിയുന്നു ഞാൻ
ഓ രാമഴയായ് ഇടറും സ്വരം
(പൂവല്ലിക്കാവിൽ..)

Song video

Watch on YouTube

Song details

Music: ബേണി-ഇഗ്നേഷ്യസ്

Film/album: പുലിവാൽ കല്യാണം