Malayalam lyrics
പൂവിട്ടു പൊൻപണം പൊലിക പുന്നെല്ലിൻ നിറപറ പൊലിക കുന്നോളം കുറുമൊഴിക്കുരവകൾ പൊലിക തുമ്പപ്പൂപ്പാൽക്കുടം പൊലിക പൊലിക പൊലിക പൊലിക പാടത്തെ കിളികൾ തൻ കളകളം കളകളം, പൊലിക പായാരച്ചൊല്ലുകൾ പൊലിക പാണന്റെ പാട്ടിലെ പഴംകഥ കേൾക്കാൻ പോണോരേ മാളോരേ പൊലിക പൊലിക പൊലിക ആയിരം പുഴകളീൽ ഓളങ്ങൾ ഓളങ്ങൾ പൊലിക ആവണിപ്പച്ചകൾ പൊലിക മലയന്റെ മുറ്റത്തെ കദളിത്തേൻ വാഴകൾ മലയന്റെ മക്കൾക്കായ് പൊലിക പൊലിക പൊലിക
Song details
Music: ജി ദേവരാജൻ
Film/album: ഓണപ്പാട്ടുകൾ
- Singer: പി മാധുരിപി ജയചന്ദ്രൻ
- Film / album: ഓണപ്പാട്ടുകൾ
- Composer: ജി ദേവരാജൻ
- Lyricist: ഒ എൻ വി കുറുപ്പ്