Malayalam lyrics

പുതുവസന്തത്തിൻ മുഴക്കത്തിൽ ഉണരണം
പുതു സുഗന്ധത്തിൻ അഴകിലൊന്നലിയണം
കന്നിമലരിതൾ അഴകിലെ മധുകണം
ഒരു വിരൽത്തുമ്പിൽ എടുത്തൊന്നു നുണയണം
ഉദയം വരവായി അഭയം വരവായി
ശിവ ശിവകര ഢമരുകമുണരുകയായ്
ജയ് മാതാ ഹോ ജയ് മാതാ ഹോ
ജയ് മാതാ ഹോ വിളി കേൾക്കൂ
ജയ് മാതാ ഹോ ജയ് മാതാ ഹോ
ജയ് മാതാ.. ഹോ വിളി കേൾക്കുമോ ..ഹോ
നിത്യം സാമീപ്യം തരളിതം
ശിവ തത്വം നിദാന്തം തരുണിതം
നിത്യം ഭാവാർദ്രം അരുണിതം
ഭവ തത്ത്വം യുഗാന്തം സുലളിതം

മേഘത്തുള്ളിക്കുള്ളിൽ പാരാവാര പെരുമകൾ
മേഘക്കാറിനുള്ളിൽ മഴവില്ലിൻ ഏഴു നിറം
മേഘച്ചില്ലിനുള്ളിൽ വർണ്ണപ്പീലിക്കതിരുകൾ
വേളിക്കതിരുകൾ ഉതിരുന്ന പുലരികൾ
ഒഴുകൂ ഉഷസ്സേ ഉഷസ്സേ
ഇതിലേ ഇതിലേ ...ഇതിലേ
ഒരു നവ യുഗ രഥവഴി ഒഴുകുകയായ്
ജയ് മാതാ ഹോ ജയ് മാതാ ഹോ
ജയ് മാതാ.. ഹോ വിളി കേൾക്കൂ...
ജയ് മാതാ ഹോ ജയ് മാതാ.. ഹോ
ജയ് മാതാ ഹോ ..വിളി കേൾക്കുമോ ..ഹോ
നിത്യം സാമീപ്യം തരളിതം
ശിവതത്വം നിദാന്തം തരുണിതം
നിത്യം ഭവാർദ്രം അരുണിതം
ഭവതത്ത്വം യുഗാന്തം സുലളിതം

Song video

Watch on YouTube

Song details

Music: ദീപക് ദേവ്

Film/album: രാഷ്ട്രം