Malayalam lyrics
പുതുപൂപ്പാലികയിൽ പൂക്കളുമായ് ഞാൻ ഇടവഴിയോരത്തു മറഞ്ഞു നിൽക്കെ മുന്നിൽ കണിക്കൊന്ന പൂത്തുവെന്നോതി നീ എന്നെ പുകഴ്ത്തിയതോർമ്മയുണ്ടോ (പുതുപൂപ്പാലിക..) പുത്തിലഞ്ഞിപ്പൂമരങ്ങൾ ഇരിവശവും നിന്നു കാറ്റുമായ് ചേർന്നു നമ്മെയനുഗ്രഹിക്കെ ഉള്ളിന്റെയുള്ളിലും പുഷ്പപാത്രത്തിലും പുളകങ്ങൾ പെരുകിയതോർമ്മയുണ്ടോ ഓർമ്മയുണ്ടോ (പുതുപൂപ്പാലിക..) നീലവാനം തെളിക്കുന്ന സൂര്യദേവൻ അപ്പോൾ മേഘപാളി കൊണ്ട് മുഖം മറച്ചതെന്തേ സത്യത്തിന്നഗ്നിയായ് വാഴുമാ ചൈതന്യം കഥയുടെയന്ത്യമന്നേ അറിഞ്ഞിരുന്നോ (പുതുപൂപ്പാലിക..)
Song details
Music: ശ്രീകുമാരൻ തമ്പി
Film/album: പൂവണി-ഓണപ്പാട്ടുകൾ (മാഗ്നാ സൗണ്ട് )
- Singer: കെ ജെ യേശുദാസ്
- Film / album: പൂവണി-ഓണപ്പാട്ടുകൾ (മാഗ്നാ സൗണ്ട് )
- Composer: ശ്രീകുമാരൻ തമ്പി
- Lyricist: ശ്രീകുമാരൻ തമ്പി