Malayalam lyrics
പൗർണ്ണമിപ്പൂത്തിങ്കളേ നീയെൻ ഹൃദയസ്‌പന്ദനമല്ലേ... എൻ ജീവനിശ്വാസമേ എന്നനുഭൂതിയല്ലേ നീയെൻ ഹൃദയസ്‌പന്ദനമല്ലേ... (പൗർണ്ണമി...) നിമിഷം തോറും മായികനിർഝരികൾ നൂപുരധ്വനികൾ കാതോർത്തു ഞാൻ കവിതൻ കനവിൽ നിനവിൻ നിറവിൽ മനസ്സിലൊരു മഞ്ഞുതുള്ളിയായി... (പൗർണ്ണമി...) സായംസന്ധ്യയിൽ നീലാഞ്ജനമിഴികൾ എന്റെ വികാരങ്ങൾ വിടർത്തുന്നിതാ രജനികൾ തോറും രാസനിലാവിൻ മലരണിത്താലം നീട്ടുന്നു നീ... (പൗർണ്ണമി...) ബന്ധനമീ ബന്ധം, എന്തെന്നറിയില്ല എൻ സഖി എന്റേതു മാത്രമല്ലേ ഈ ജീവതാളം നിലയ്‌ക്കും മുമ്പേ എന്നാത്മാവിനെ നീ പുണരൂ (പൗർണ്ണമി...)
Song details
Music: ബോംബെ രവി
Film/album: മനസ്സിൽ ഒരു മഞ്ഞുതുള്ളി
- Singer: പി ജയചന്ദ്രൻ
- Film / album: മനസ്സിൽ ഒരു മഞ്ഞുതുള്ളി
- Composer: ബോംബെ രവി
- Lyricist: എം ഡി രാജേന്ദ്രൻ