Malayalam lyrics

പൗർണമി ചന്ദ്രിക 
പാലൊളി വീശുന്ന
പനിനീർകുളിരുള്ള യാമങ്ങളിൽ
നീർമിഴിക്കോണിൽ
നിറയുന്നു മെല്ലെ
ഓർമകൾ പണിതീർത്ത  കളിവീട്
ഓർമകൾ പണി തീർത്ത കളിവീട് 
                   
പൗർണമി ചന്ദ്രിക 
പാലൊളി വീശുന്നു 
പനിനീർകുളിരുള്ള യാമങ്ങളിൽ
നീർമിഴിക്കോണിൽ
നിറയുന്നു മെല്ലെ
ഓർമകൾ പണിതീർത്ത  കളിവീട്
ഓർമകൾ പണി തീർത്ത കളിവീട്
താരാരി രാരാരി......
നെഞ്ചിൽ കുറുകണ
പൂങ്കുയിലായെന്റെ
 ഉള്ളിൽ നുരയണ് തേനലകൾ
എന്റെ ജീവന്റെ ജീവനാം
പൂങ്കുരുന്നേ
എന്റെ ചാരത്ത്‌ നിന്ന് നീ
മായരുതേ.
വിണ്ണിൽ പറക്കുന്ന പൈങ്കിളിയോ
നീയെൻ കണ്ണിൽ മയങ്ങുന്ന പൂങ്കിനാവോ
നിന്റെ വാർമുടിത്തുമ്പിലെ പൂവിതളായെന്നെ
ചേർക്കേണമേ
എന്നെ ഓർക്കേണമേ..
പൗർണമി ചന്ദ്രിക 
പാലൊളി വീശുന്ന
പനിനീർകുളിരുള്ള യാമങ്ങളിൽ
നീർമിഴിക്കോണിൽ
നിറയുന്നു മെല്ലെ
ഓർമകൾ പണിതീർത്ത  കളിവീട്
ഓർമകൾ പണി തീർത്ത കളിവീട്
താ.. രാ.. രി. രാ രാ രി......

Song details

Music: മാത്യുസ് പുളിക്കൻ

Film/album: ഫ്രീഡം ഫൈറ്റ്

Song video

Watch on YouTube