Malayalam lyrics
പൂരം വന്നു പൂരം പൂമഴ പെയ്യും തീരം ഇതു പ്രേമത്തിൻ പൂക്കാലം ഇതു പുതു സ്വപ്നങ്ങൾ തൻ പൂരം ഉള്ളിന്റെ പൂവണിക്കാവിൻ നടയിൽ നീളെ പൂപ്പന്തൽ തീർക്കാനായുണരുന്നൂ പൂരവിളക്കുകൾ തെളിയും പുള്ളുവവീണകൾ പാടും തായമ്പകയുടെ താളം നവസങ്കല്പത്തിൻ മേളം (പൂരം..) വേർപാടിൻ കദനത്തിനുമുണ്ടല്ലോ വർണ്ണം വീണ്ടും പുണർന്നിടുമെന്ന പ്രതീക്ഷയൊരീണം ഓരോ നിമിഷവുമിപ്പോൾ ചേതോഹരമാണല്ലോ ചൊല്ലുക പ്രണയത്തത്തേ നവകാവ്യങ്ങൾ നീ വീണ്ടും (പൂരം...)
Song details
Music: നരേഷ്‌കുമാർ
Film/album: അഗ്നിശലഭങ്ങൾ
- Film / album: അഗ്നിശലഭങ്ങൾ
- Composer: നരേഷ്‌കുമാർ
- Lyricist: ശ്രീകുമാരൻ തമ്പി