Malayalam lyrics

സ മ ഗ സ
പ മ ഗ സ
നി ധ പ മ ഗ സ നി
നി സാ

ആ ..ആ
പുലര്‍വെയിലും പകല്‍മുകിലും
സ്വയമലിയും യാമം
കുറുമൊഴിയും കുരുവികളും
മഴ നനയും യാമം
പ്രണയമെഴും ദൂതുവരാന്‍
ചിറകുതരൂ വെണ്‍പ്രാവേ
പുലര്‍വെയിലും പകല്‍മുകിലും
സ്വയമലിയും യാമം
കുറുമൊഴിയും കുരുവികളും
മഴ നനയും യാമം

കണിമഞ്ഞിന്‍ കസവണിയും
കനകനിലാ പുഴയോരം (2 )
പനിനീര്‍ത്തോണിയില്‍ ആ ..ആ
പനിനീര്‍ത്തോണിയില്‍ അരികില്‍ വരില്ലേ
ദേവഗായികയായി
പുലര്‍വെയിലും പകല്‍മുകിലും
സ്വയമലിയും യാമം
കുറുമൊഴിയും കുരുവികളും
മഴ നനയും യാമം

ഒരു വാക്കും പറയാതെ
പരിഭവമായി നീ നില്‍ക്കെ (2 )
നിറവാര്‍തിങ്കളേ ഹ..ആ ..
നിറവാര്‍തിങ്കളേ തിരിതാഴ്ത്തിടല്ലേ
പ്രേമപൂര്‍ണ്ണിമയില്‍

പുലര്‍വെയിലും പകല്‍മുകിലും
സ്വയമലിയും യാമം
കുറുമൊഴിയും കുരുവികളും
മഴ നനയും യാമം
പ്രണയമെഴും ദൂതുവരാന്‍
ചിറകുതരൂ വെണ്‍പ്രാവേ
പുലര്‍വെയിലും പകല്‍മുകിലും
സ്വയമലിയും യാമം

Song video

Watch on YouTube

Song details

Music: ജോൺസൺ

Film/album: അങ്ങനെ ഒരവധിക്കാലത്ത്