Malayalam lyrics
പുലരുമോ രാവുഴിയുമോ ഹരിതലതാവനിയിൽ ഒരു കനലെരിയുന്നതോ ഹിമകണം അലിയുന്നതീ അകമേ കിനിയുമീറൻ തുഷാരം ഉറവായ് പടരുകയായ് ഇതാ ഇരുളായ് പതഞ്ഞു കടലായ് നുരഞ്ഞു ചഷകം കവിഞ്ഞ രാത്രിയും ഉഷസ്സേ വരല്ലേ ഇനിയും നുകർന്നു കഴിയാതിരിപ്പൂ ഞാൻ ഓരിതൾ പൂ ചൂടുമീ ഇന്നെന്റെ ഓരം ചേർന്നേ പോ വെണ്ണിലാവകലുന്നുവോ രാവലിഞ്ഞീടുമോ അകമേ കിനിയുമീറൻ തുഷാരം ഉറവായ് പടരുകയായ് ഇതാ മഴയായ് പൊഴിഞ്ഞു പുഴയായ് വളർന്നു ഹൃദയം നിറഞ്ഞ രാത്രി പതിയെ തിരിഞ്ഞു ചിറകും കുടഞ്ഞു തിരികെ മടങ്ങുമോ മേഘമായ് ഈ ചില്ലയിൽ എന്നെന്നും നീ നിൽക്കുമോ ഓർമ്മ തൻ തീരങ്ങളിൽ തോർന്നിടാ മഴയായ്
Song video
Song details
Music: രാഹുൽ രാജ്
Film/album: ഋതു
- Singer: ഗായത്രിസുചിത് സുരേശൻ
- Film / album: ഋതു
- Composer: രാഹുൽ രാജ്
- Lyricist: റഫീക്ക് അഹമ്മദ്