Malayalam lyrics
പുലര്‍മഞ്ഞു പോല്‍ നീയെന്‍ പൂവിന്‍റെ നെഞ്ചില്‍ നിന്നൊരു സൂര്യനാളമേറ്റുണരുന്നുവോ ജന്മങ്ങളായി വിണ്ണിന്‍ കണ്ണായ താരങ്ങള്‍ മഴയേറ്റു രാവോരം മറയുന്നുവോ പറയാതെ ഞാന്‍ പറയുന്നുവോ വിരഹം നിറഞ്ഞ വാക്കുകള്‍ നിറസന്ധ്യപോല്‍ മിഴി പൂട്ടി നീ നില്‍ക്കവേ മനസ്സിന്റെ തീരങ്ങള്‍ മഴവില്ലു പാടങ്ങള്‍ അനുരാഗ കാലത്തേക്കലിയുന്ന നാള്‍ പ്രണയാര്‍ദ്രമായി നമ്മള്‍ പാടുന്ന പാട്ടെല്ലാം ശലഭങ്ങളായി വാനില്‍ ഉയരുന്ന നാള്‍ അലിയാതെ നാം അലിയുന്നുവോ അറിയതെയീ സ്വകാര്യമായി പിരിയില്ല നാം എന്‍ ജന്മസാഫല്യമേ നീയാണെന്‍ പൌര്‍ണ്ണമി നിന്‍ ശ്വാസ കാറ്റില്‍ സംഗീതം സാന്ദ്രമോ വെറുതേ നിന്‍ ഈ വേനല്‍ നൊമ്പരം എന്‍ ജീവനേ നീയെന്‍ സ്നേഹ സാന്ത്വനം വിടരും വസന്തമേ മനസ്സിന്‍ പതംഗമേ (നീയാണെന്‍ പൌര്‍ണ്ണമി) പ്രണയാര്‍ദ്രമായി നമ്മള്‍ പാടുന്ന പാട്ടെല്ലാം ശലഭങ്ങളായി വാനില്‍ ഉയരുന്ന നാള്‍ അലിയാതെ നാം അലിയുന്നുവോ അറിയതെയീ സ്വകാര്യമായി പിരിയില്ല നാം എന്‍ ജന്മസാഫല്യമേ വെറുതെ നിന്‍ ഈ വേനല്‍ നൊമ്പരം എന്‍ ജീവനെ നീയെന്‍ സ്നേഹ സാന്ത്വനം വിടരും വസന്തമേ മനസ്സിന്‍ പതംഗമേ.......
Song video
Song details
Music: രാഹുൽ രാജ്
Film/album: എൻ ജീവനെ - ആൽബം
- Singer: സുജാത മോഹൻകാർത്തിക്
- Film / album: എൻ ജീവനെ - ആൽബം
- Composer: രാഹുൽ രാജ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി