Malayalam lyrics

പുള്ളിമാൻ കിടാവേ
സ്വർണ്ണമത്സ്യ കന്യകേ
തിങ്കളേ താരകങ്ങളേ വരൂ
പൂക്കളേ  കൂട്ടു ചേരുവാൻ വരൂ (പുള്ളിമാൻ...)
സ്വർഗ്ഗമായ് ഒരുങ്ങി നില്പൂ തീരം
സ്വപ്ന ലോകമായ് വാസന്തയാമം (2)
സ്നേഹ വർണ്ണമേ പ്രണയഹംസമേ
ഒത്തു ചേരുവാൻ നേരമായിതാ കാലമായിതാ
പാവുമുണ്ടു ചുറ്റിക്കൊണ്ടു തോഴിമാരൊരുങ്ങി വന്നൂ
കേരളശ്രീ ദേവിയാളേ ചാരെ വന്നാലും (പുള്ളിമാൻ..)
സാസസ ഗമപാ ഗമ രിമഗരിസാ രിനി
സാസസ ഗമപാ ഗമ രിമഗരിസാ
പത നുരഞ്ഞു പകൽ മയങ്ങി വീണു
നഗരസന്ധ്യ ദീപജാലമേന്തി (2)
നൃത്തലോലമായ് രാജവീഥികൽ
പ്രേമമന്ത്രമായ് രാഗധാരകൾ
യാമിനീ വരൂ
എത്ര കാലമായ് കാത്തിരുന്നു ഞാ
ആത്മ സൗഹൃദം പങ്കു വെയ്ക്കുവാൻ  (പുള്ളിമാൻ..)
-----------------------------------------------------------------------------

Song details

Music: മോഹൻ സിത്താര

Raaga: ആഭേരി

Film/album: മഴവില്ല്