Malayalam lyrics
പൂ കുങ്കുമ പൂ പുഞ്ചിരിക്കും ചെമ്പകപ്പൂ എൻ നെഞ്ചകത്തെ തങ്ക നിലാ താമര പൂ (2) പട്ടു നിലാവു പൊട്ടി വിരിഞ്ഞൊരോർമ്മകളിൽ കുട്ടികളായി മുത്തു മെനഞ്ഞ പട്ടിളം ചില്ലകളിൽ ( കുഞ്ഞു പൂ കുങ്കുമ പൂ...) അമ്പന്നൊന്നക്ഷരം ചൊല്ലി പഠിപ്പിച്ചൊരെൻ ഗുരുനാഥനല്ലേ അന്തിക്കിരുട്ടിലെ വെട്ടം തെളിയിച്ച കൈത്തിരി നാളമല്ലേ (2) താരാട്ട് മൂളാൻ പാട്ടായതും താളം പിടിക്കും വിരലായതും അമ്മയില്ലാത്ത നൊമ്പരം മാറ്റും അച്ഛന്റെ പുണ്യമല്ലേ ( പൂ....കുങ്കുമ..) കാവിലെ ഉത്സവം കാണുവാൻ പോകുമ്പം തോളിലുറങ്ങിയതും കർക്കിടകാറ്റിലെ കോട മഴയത്ത് കൂടെയിറങ്ങിയതും (2) ഉണ്ണീ പൊന്നുണ്ണീ വിളിയായതും കണ്ണാടി പോലെൻ നിഴലായതും നെഞ്ചിലുലാവും സങ്കടം തീർത്തൊരച്ഛന്റെ നന്മയല്ലേ. (പൂ..കുങ്കുമ...)
Song details
Music: ഇളയരാജ
Raaga: കല്യാണവസന്തം
Film/album: രസതന്ത്രം
- Singer: കെ ജെ യേശുദാസ്
- Film / album: രസതന്ത്രം
- Composer: ഇളയരാജ
- Lyricist: ഗിരീഷ് പുത്തഞ്ചേരി