Malayalam lyrics

പട്ടുചുറ്റി പൊട്ടുംതൊട്ട്
പവിഴമാല മാറിലിട്ട്
കാര്‍വണ്ടിനു വിരുന്നൊരുക്കി
കണ്ണാന്തളി -ഓഹോയ് കണ്ണാന്തളി
(പട്ടുചുറ്റി...)
മുളപൊട്ടും മോഹംപോലെ
മുത്തുമുത്തു സ്വപ്നംപോലെ
മെല്ലെമെല്ലെ കണ്‍തുറക്കും
പൊന്നാമ്പലേ
നിന്‍ നെഞ്ചിലെ നറുതേനും
സ്നേഹത്തിന്‍ പൂമ്പൊടിയും 
ആര്‍ക്കു വേണ്ടി - പൂവേ 
ആര്‍ക്കു വേണ്ടി
(പട്ടുചുറ്റി...)
നന്തുണിതന്നീണം പോലെ
സ്വര്‍ണ്ണവര്‍ണ്ണമേഘം പോലെ
എന്‍റെ ഗ്രാമഭംഗി ചിന്തും 
ചിത്രങ്ങളേ..
അമ്പലവും ആല്‍ത്തറയും
വയലേലച്ചിന്തുകളും 
വീണമീട്ടീ - നെഞ്ചില്‍ വീണമീട്ടി
(പട്ടുചുറ്റി...)

Song video

Watch on YouTube

Song details

Music: മോഹൻ സിത്താര

Film/album: വർണ്ണക്കാഴ്ചകൾ