Malayalam lyrics
പതിനേഴിന്റെ പൂങ്കരളിൽ പാടത്തു പൂവിട്ടതെന്താണ് പറയാതെന്റെ പൂങ്കനവിൻ മാറത്തു നീ തൊട്ട മറുകാണ് പറയൂ പറയൂ നീ നല്ലഴകേ.. പനിനീർച്ചെടിയോ പാൽമുല്ലകളോ.. പ്രേമം പണ്ടെ വരമ്പിട്ട പാടത്തൂടെ നടന്നിട്ട് നീ തന്നെ നീ തന്നെ ചൊല്ല് പതിനേഴിന്റെ പൂങ്കരളിൽ പാടത്തുപൂവിട്ടതെന്താണ് പറയാതെന്റെ പൂങ്കനവിൻ മാറത്തു നീ തൊട്ട മറുകാണ് അഴകില്ലേ .. അഴകില്ലേ.. ചെമ്പൂവിന്നൊരഴകില്ലേ... അതിലേറെ അതിലേറെ നിന്നെക്കാണാനഴകല്ലേ... വണ്ടന്മേട്ടിൽ കൂടുള്ള വണ്ടേതാ ചുണ്ടിൻ മൂളിപ്പാട്ടൊന്ന് പാടാൻ വാ മനസ്സിലെ തോട്ടം കാണാൻ വാ ഒഹ് ഹോ.. ആഹഹാ... നേരത്തെ നേരത്തെ ഞാൻ പോരാം ... പതിനേഴിന്റെ പൂങ്കരളിൽ പാടത്തുപൂവിട്ടതെന്താണ് പറയാതെന്റെ പൂങ്കനവിൻ മാറത്തു നീ തൊട്ട മറുകാണ് മണമില്ലേ.. മണമില്ലേ.. വെൺപൂവേകും മണമില്ലേ... അതിലേറെ കുളിരല്ലേ പെൺപൂവേ നിൻ മണമല്ലേ... ചുറ്റി ചുറ്റിത്തെന്നുന്ന കാറ്റേ വാ.. ചുറ്റും ചുറ്റും നോക്കണ്ടാ വേഗം വാ വിയർക്കുമൊരെന്നെ വീശാൻ വാ... ആഹാ..ഹ.. ആ.. ഓഹ് ഹ ഓ.... പാടത്തു ഞാനില്ലേ നിൻ കൂടെ.. പതിനേഴിന്റെ പൂങ്കരളിൽ പാടത്തുപൂവിട്ടതെന്താണ് പറയാതെന്റെ പൂങ്കനവിൻ മാറത്തു നീ തൊട്ട മറുകാണ് പറയൂ പറയൂ നീനല്ലഴകേ.. പനിനീർച്ചെടിയോ പാൽമുല്ലകളോ.. പ്രേമം പണ്ടെ വരമ്പിട്ട ചെണ്ട് ചൂടിവരും പാടത്തൂടെ നടന്നിട്ട് നീ തന്നെ നീ തന്നെ ചൊല്ല്
Song video
Song details
Music: മോഹൻ സിത്താര
Film/album: വെള്ളരിപ്രാവിന്റെ ചങ്ങാതി
Song video
- Singer: ശ്രേയ ഘോഷൽകബീർ തളിക്കുളം
- Film / album: വെള്ളരിപ്രാവിന്റെ ചങ്ങാതി
- Composer: മോഹൻ സിത്താര
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
- Singer: ശ്രേയ ഘോഷൽ