Malayalam lyrics
പറയാതെ പറയാതെ എൻ മൗനം ഗാനമായി പൊഴിയാതെ ഒഴിയാതെ എൻ ദാഹം മേഘമായി ഓർമ്മയൊഴുകും കരയിലാരെ കാത്തു വെറുതേ നിലാവേ രാത്രിമലരായി പോയ ഋതുവിൻ പാതയരികിൽ കാറ്റിലാടീ വിലോലം ഓർത്ത വരികൾ പറയാതെ പറയാതെ എൻ മൗനം ഗാനമായി പൊഴിയാതെ ഒഴിയാതെ എൻ ദാഹം മേഘമായി രാരരാര രാരരാര രാരരാര നിറയാതേതോ പുഴ പോലെ മാഞ്ഞൊരാ കാലമേ ഒരു മൂകരാവിലൂടെ.. താനേ മറന്നപോലെ ഈ വഴി വന്നൊരു തെന്നലേ മാഞ്ഞ നിനവിൻ ..മാഞ്ഞ നിനവിൻ ജാലകങ്ങൾ.. വീണ്ടും അതിലോലമായി നീ തലോടി ഞാനുണർന്നു ദാഹവിവശം സാഗരംപോൽ നിലാവിൽ പാടി നിന്നു പറയാതെ പറയാതെ എൻ മൗനം ഗാനമായി പൊഴിയാതെ ഒഴിയാതെ എൻ ദാഹം മേഘമായി ഓർമ്മയൊഴുകും കരയിലാരെ കാത്തു വെറുതെ നിലാവേ രാത്രിമലരായി
Song video
Song details
Music: റോബി എബ്രഹാം
Film/album: റാസ്പ്പുടിൻ
- Singer: സച്ചിൻ വാര്യർ
- Film / album: റാസ്പ്പുടിൻ
- Composer: റോബി എബ്രഹാം
- Lyricist: റഫീക്ക് അഹമ്മദ്