Malayalam lyrics
പറയാമോ രാപ്പാടീ എന്തേ നീ മൂകമായ് പ്രിയഗാനം മൂളാതെ.. എന്തേ നീ യാത്രയായ് (2) ഇനിയുമൊരു ജന്മം വേണം ഇനിയുമാ സ്നേഹം വേണം ഈറനാമീ ഹൃദയരാവിന് ആഴമറിയാന്‍ നിലാക്കടല്‍.. നിലാക്കടല്‍ തേങ്ങുന്നിതാ ദൂരേ പറയാമോ രാപ്പാടീ എന്തേ നീ മൂകമായ് പ്രിയഗാനം മൂളാതെ എന്തേ നീ യാത്രയായ് ആ ..ആ പകലുരുകി മായും സന്ധ്യ നിലയിടറിവീഴും രാത്രീ .. അകലെയെങ്ങോ മറഞ്ഞുനിൽപ്പൂ താരകങ്ങള്‍ പറന്നുപോയ്... പറന്നുപോയ് രാക്കൂട്ടിലെ തുമ്പികള്‍.. പറയാമോ രാപ്പാടീ എന്തേ നീ മൂകമായ് പ്രിയഗാനം മൂളാതെ എന്തേ നീ യാത്രയായ്
Song video
Song details
Music: എം ജയചന്ദ്രൻ
Film/album: ഫോർ ഫ്രണ്ട്സ്
- Singer: പി ജയചന്ദ്രൻ
- Film / album: ഫോർ ഫ്രണ്ട്സ്
- Composer: എം ജയചന്ദ്രൻ
- Lyricist: കൈതപ്രം