Malayalam lyrics
പ്രണയസൗഗന്ധികങ്ങൾ ഇതൾ വിരിഞ്ഞ കാലം ഹൃദയ സങ്കീർത്തനങ്ങൾ ശ്രുതി പകർന്ന കാലം അറിയാതെ നിന്നെ അറിയുമ്പോൾ അനുരാഗമെന്നുമൊഴിയുമ്പോൾ അകലങ്ങൾ പോലും അരികേ പ്രണയസൗഗന്ധികങ്ങൾ ഇതൾ വിരിഞ്ഞ കാലം മിഴിയിൽ തെളിയാതൊളിഞ്ഞതെന്തേ മിഥുന നിശാഗതബിംബം ഒരു ഹംസ ഗാനമകലേ ചെവിയോർക്കും ഇന്ദ്രലതികേ കാർമുകിൽത്തുമ്പി നിൻ അരികിൽ വരും കളഭനിലാവിൻ കതിർമഴ പൊഴിയും പ്രണയസൗഗന്ധികങ്ങൾ ഇതൾ വിരിഞ്ഞ കാലം കാണാക്കുയിലേ നിനക്ക് മൂളാൻ കവിത കുറിയ്ക്കുവതാരോ നിറനീലദീപ മിഴികൾ കളിത്താമരയ്ക്കു സഖികൾ ആ മിഴിത്തുമ്പിലെൻ കാമനകൾ അലയുകയാണീ അഞ്ജനമെഴുതാൻ പ്രണയസൗഗന്ധികങ്ങൾ ഇതൾ വിരിഞ്ഞ കാലം ഹൃദയ സങ്കീർത്തനങ്ങൾ ശ്രുതി പകർന്ന കാലം അറിയാതെ നിന്നെ അറിയുമ്പോൾ അനുരാഗമെന്നുമൊഴിയുമ്പോൾ അകലങ്ങൾ പോലും അരികേ പ്രണയസൗഗന്ധികങ്ങൾ ഇതൾ വിരിഞ്ഞ കാലം
Song video
Song details
Music: ഔസേപ്പച്ചൻ
Film/album: ഡാർലിങ് ഡാർലിങ്
- Singer: കെ എസ് ചിത്രസന്തോഷ് കേശവ്
- Film / album: ഡാർലിങ് ഡാർലിങ്
- Composer: ഔസേപ്പച്ചൻ
- Lyricist: എസ് രമേശൻ നായർ