Malayalam lyrics

ഓ ..ഓ 
പ്രണയമേ മിഴിയിലെ നനവുപോല്‍
അരികില്‍ നീ
ഹൃദയമാം തളികയില്‍ കനലുപോല്‍
എരിവു നീ
വന്നെത്തീടും ഏതേതോ ജന്മം തന്നില്‍
ഇനിയും പ്രിയമുഖം തെളിയുമോ
കണ്ണെത്താ ദൂരത്ത് കണ്ണീരില്‍ മാഞ്ഞാലും
ഉള്‍ക്കണ്ണില്‍ നീയല്ലാതാരോ
ഓ ഓ ഓ ഓ 
പ്രണയമേ മിഴിയിലെ നനവുപോല്‍
അരികില്‍ നീ
മതിവരാതൊഴുകുമീ അരുവി പോലെ
അരികിലേക്കോര്‍മകള്‍ പായവേ 
ഒരു നിലാവെന്ന പോല്‍ തിരയുമെന്നെന്നുമെന്‍
വിദുരമാം ഓര്‍മകള്‍ വിജന തീരങ്ങളില്‍
മൗന സംഗീതമായി ഓ ഓ ഓ 
ആ ആ ആ
സ്മൃതികളായി  ഉറയുമെന്‍ ആത്മദാഹം
ഹിമ ശിലാ ശിഖരമായി  ഇന്നു മാറി
പകരുവാനെന്നുമെന്‍ മധുരമാം ചുംബനം
ഇളവെയില്‍ തുമ്പിയായി  മറവിയില്‍ നിന്നിതാ
തേടിയെത്തുന്നു നിന്നെ
പ്രണയമേ മിഴിയിലെ നനവുപോല്‍
അരികില്‍ നീ
ഓ ..ഓ

Song video

Watch on YouTube

Song details

Music: രതീഷ് വേഗ

Raaga: പുഷ്പലതിക

Film/album: ലേഡീസ് & ജെന്റിൽമാൻ