Malayalam lyrics
പറഞ്ഞില്ല ഞാൻ ഒന്നും പറഞ്ഞില്ല ഞാൻ പറഞ്ഞില്ല ഞാൻ ഒന്നും പറഞ്ഞില്ല ഞാൻ എന്റെ വേദനയൊന്നും പറഞ്ഞില്ല ഞാൻ വേനൽനിലാവോടും പറഞ്ഞില്ല ഞാൻ വെറുതെ വെറുതെ ആരോടുമൊന്നും (പറഞ്ഞില്ല...) പടിയിറങ്ങിപ്പോയ പാതിരാമൈനകൾ പണ്ടെന്റെ ചിറകിൽ ഒളിച്ചിരുന്നു ഈ പാവമാം മനസ്സിൽ പതിഞ്ഞിരുന്നു ചാരിയ വാതിൽ മറവിലിരുന്നു ഞാൻ എരിയും തിരിയായ് ആരോടുമൊന്നും (പറഞ്ഞില്ല...) മഴനനഞ്ഞേ നിൽക്കും പാരിജാതങ്ങൾ അമ്മയെപ്പോലെ തളർന്നുറങ്ങി ഈ അമ്പിളിപ്പായയിൽ തനിച്ചുറങ്ങി പാതിയടഞ്ഞൊരാ കണ്ണിലുലാവും മിഴിനീർ മണിയായ് ആരോടുമൊന്നും (പറഞ്ഞില്ല...)
Song details
Music: എം ജയചന്ദ്രൻ
Film/album: മാമ്പഴക്കാലം
- Singer: കെ ജെ യേശുദാസ്
- Film / album: മാമ്പഴക്കാലം
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി