Malayalam lyrics
ആഹഹാ അഹഹാ.. പ്രിയനേ ഉറങ്ങിയില്ലേ വെറുതേ പിണങ്ങിയല്ലേ (2) പുലരേ കരഞ്ഞുവല്ലേ ഹൃദയം മുറിഞ്ഞുവല്ലേ.. (പ്രിയനേ..) നിന്റെ ഹൃദയസരോദിലെ നോവുമീണം ഞാനല്ലേ നിന്റെ പ്രണയ നിലാവിലെ നേർത്ത മിഴിനീർ ഞാനല്ലേ.. പതിയേ ഒരുമ്മ നൽകാം അരികേ ഇരുന്നു പാടാം (പ്രിയനേ..) നിന്റെ വേദന പങ്കിടാൻ കൂടെയെന്നും ഞാനില്ലേ നിന്റെ നെഞ്ചിലെ വേനലിൽ സ്‌നേഹമഴയായ് പെയ്യില്ലേ അകലേ പറന്നു പോവാം ഹൃദയം തുറന്നു പാടാം... (പ്രിയനേ...)
Song details
Music: എം ജയചന്ദ്രൻ
Film/album: നമ്മൾ തമ്മിൽ
- Singer: കെ ജെ യേശുദാസ്സുജാത മോഹൻ
- Film / album: നമ്മൾ തമ്മിൽ
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി