Malayalam lyrics
പ്രിയമായ് പാടുമേതോ ശുഭരാഗ വേണുവായ് ഇനിയും നിന്റെയേതോ ശ്രുതിതേടി വന്നുഞാൻ മധുചന്ദ്രനായ് കുളുർ രാത്രിയിൽ അറിയാതെ എന്റെ ഇടനെഞ്ചിലിടം കണ്ടു [പ്രിയമായ് പാടുമേതോ'.... മേലെ നിന്നെപോലെ ആകാശ മേഘങ്ങൾ ആലോലമായ് തിരുവാതിരരാവിൻ ഉടയാടകൾ ചാർത്തി തൂവിണ്ണിൻ മുറ്റത്തുലാത്തുമ്പോൾ ദൂരെ പീലി കുന്നിൽ രാകോകിലങ്ങൾ മൂളുന്നുവോ വിരഹാതുര ഗന്ധർവൻ ശ്രുതി മീട്ടിയൊരീണത്തിൻ കേൾക്കാത്തൊരു പൂമ്പല്ലവി വീണ്ടും നീ മൂടും മൗനങ്ങൾ സാന്ദ്രമായി ലയഭാവ ഗീതകമായി [പ്രിയമായ് പാടുമേതോ...... പൂവേ ഓമൽ പൂവേ നിൻപൊന്നിതൾ തുമ്പിൽ തൂമഞ്ഞുമായ് പുലർതാരക നീ രാവിൻ പടിവാതിലിലെത്തി പൂങ്കാതിൽ പുന്നാരംചൊല്ലും ഏതോ തൂവൽകൂടിൻ മോഹാങ്കണങ്ങൾ സല്ലീലമായ് നിന്നോമൽ കല്യാണപൂപ്പന്തൽകെട്ടി ദീപാലങ്കാരങ്ങൾചാർത്തും നീതേടും സ്വപ്നങ്ങൾ ധന്യമായി ചിരകാല സാഫല്യമായ് [ പ്രിയമായ് പാടുമേതോ.......
Song details
Music: രാജാമണി
Film/album: ഒരു പഞ്ചതന്ത്രം കഥ
- Singer: ജി വേണുഗോപാൽസുജാത മോഹൻ
- Film / album: ഒരു പഞ്ചതന്ത്രം കഥ
- Composer: രാജാമണി
- Lyricist: ഗിരീഷ് പുത്തഞ്ചേരി