Malayalam lyrics
പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ ഓളങ്ങൾ തൻ ഏതോ തേരിൽ.. പകലറിയാതിരവറിയാതൊഴുകുകയല്ലോ... അലയുകയല്ലോ.. പ്രണയമേ നീ... മുഴുവനായി... മധുരിതമെങ്കിലും എരിയുവതെന്തേ.. സിരയിലാകേ.. പരവശമിങ്ങനെ ഒരുമലരിതളാൽ മലർവനി തീർക്കും വിരഹനിലാവായ് മരുവും തീർക്കും പ്രേമം (പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ) ഹൃദയമേ നീ ... ചഷകമായി.. നുരയുവതെന്തിനോ ശലഭമായ് ഞാൻ... തിരിയിൽ വീഴാൻ.. ഇടയുവതെന്തൊനോ... നിഴലുകൾ ചായും.. സന്ധ്യയിലാണോ പുലരിയിലാണോ ആദ്യം കണ്ടു നമ്മൾ! പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ ഓളങ്ങൾ തൻ ഏതോ തേരിൽ.. പകലറിയാതിരവറിയാതൊഴുകുകയല്ലോ... അലയുകയല്ലോ..
Song details
Music: ബിജിബാൽ
Film/album: സോൾട്ട് & പെപ്പർ
- Singer: പി ജയചന്ദ്രൻനേഹ എസ് നായർ
- Film / album: സോൾട്ട് & പെപ്പർ
- Composer: ബിജിബാൽ
- Lyricist: റഫീക്ക് അഹമ്മദ്