Malayalam lyrics
പ്രേമമധു തേടും കാര്‍വണ്ടു പോലെ എന്‍ അരികില്‍ വന്നു നീയെന്‍ കിനാവേ (2) എന്‍റെ ഹൃദയം തന്നു ഞാന്‍ പ്രിയതമാ (പ്രേമമധു തേടും ...) ആകാശഗംഗയില്‍ രാജഹംസങ്ങള്‍ അനുരാഗക്കുളിരണിഞ്ഞു (2) കരിമ്പിന്‍റെ വില്ലുമായി കമലപ്പുവമ്പന്‍ കരളില്‍ മധു ചൊരിഞ്ഞു (2) (പ്രേമമധു തേടും ...) ഓമനമുല്ലയില്‍ ഒരു പൊന്‍ശലഭം പാറിപ്പറന്നു വന്നു (2) തുടിക്കുമെന്‍ ഹൃദയം നിന്‍ വിരിമാറില്‍ പുളകത്തിന്‍ പൂവണിഞ്ഞു (പ്രേമമധു തേടും ...)
Song details
വര്‍ഷം: 2002
സംഗീതം: മോഹന്‍ സിതാര
ഗാനരചന: യൂസഫലി കേച്ചേരി
ഗായകര്‍: സുജാത മോഹന്‍
വിശദവിവരങ്ങള്‍: കെ വി നായര്‍
Album: സ്നേഹിതന്‍
- Singer: സുജാത മോഹന്‍
- Film / album: സ്നേഹിതന്‍
- Composer: മോഹന്‍ സിതാര
- Lyricist: യൂസഫലി കേച്ചേരി