Malayalam lyrics
പ്രാവുകൾ കുറുകുന്നു മനസ്സിൽ പ്രണയം മുറുകുന്നു മൂകവിഷാദത്തിൻ താഴ്വാരങ്ങളിൽ മുന്തിരിവള്ളികൾ പൂക്കുന്നു (പ്രാവുകൾ...) പറന്നു പോയൊരു പക്ഷിയുപേക്ഷിച്ച തൂവലായ് നീയിരിക്കുന്നു മഴയിൽ കുതിർന്നും മഞ്ഞിൽ നനഞ്ഞും മാറോടു ചേർത്തു ഞാൻ പാടുന്നു നിന്നെ മനസ്സോടു ചേർത്തു ഞാൻ പാടുന്നു (പ്രാവുകൾ...) ഉടഞ്ഞു പോയൊരു ശംഖിലുലാവുന്ന നോവുമായ് നീയുറങ്ങുന്നു കാറ്റിലലഞ്ഞും കനവിലലിഞ്ഞും കണ്ണീരുമായ് നീ തേങ്ങുന്നു നിന്നെ കരളോടു ചേർത്തു ഞാൻ പാടുന്നു (പ്രാവുകൾ...) -------------------------------------------------------------------------
Song video
Song details
Music: എം ജയചന്ദ്രൻ
Raaga: ഗുർജരിതോടി
Film/album: അകലെ
- Singer: ചിന്മയി
- Film / album: അകലെ
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി