Malayalam lyrics

പ്രാണവീണമീട്ടി വന്ന സ്നേഹഗായികേ
ലോകമാകെയിരുളിലാഴ്ത്തി എങ്ങുപോയി നീ
കണ്ണുനീര്‍ തുളുമ്പുമെന്‍ ആത്മശോക-
വാടിയില്‍
നിറഞ്ഞു നില്‍ക്കുമെന്നുമാ മുഖം...മുഖം
പ്രാണവീണമീട്ടി വന്ന സ്നേഹഗായികേ
ലോകമാകെയിരുളിലാഴ്ത്തി എങ്ങുപോയി നീ
വിധിയുടെ കൈകളില്‍ ബലിമൃഗമായവളേ 
സ്ത്രീധനവേദിയില്‍ കുരുതിയണിഞ്ഞവളേ
നിറമിഴിപ്പൂവിതളായ് എങ്ങോ
കൊഴിഞ്ഞവളേ
ഇനി നിന്‍ ജന്മരഥം ഇതുവഴിയേ വരുമോ
നാലകങ്ങള്‍ നീളെ നിന്റെ സ്നേഹം പൂവിടുമോ
പ്രാണവീണമീട്ടി വന്ന സ്നേഹഗായികേ
ലോകമാകെയിരുളിലാഴ്ത്തി എങ്ങുപോയി നീ
പാവനമാത്മബന്ധം ബന്ധനമായ് മുറുകിയല്ലോ
മനസ്സിലെ ആഗ്രഹങ്ങള്‍ നോവുകളായ് പടിയിറങ്ങി
പാവം സ്ത്രീഹൃദയം തേങ്ങുന്ന മുരളികയായ്
പാല്‍മണിവാക്കുകളോ ഇരുളിന്‍ ചിറകടിയായ്
ഇടറിയഗാനം തേങ്ങിത്തേങ്ങി മാഞ്ഞുപോയി
പ്രാണവീണമീട്ടി വന്ന സ്നേഹഗായികേ
ലോകമാകെയിരുളിലാഴ്ത്തി എങ്ങുപോയി നീ
കണ്ണുനീര്‍ തുളുമ്പുമെന്‍ ആത്മശോക-
വാടിയില്‍
നിറഞ്ഞു നില്‍ക്കുമെന്നുമാ മുഖം..മുഖം..മുഖം

Song video

Watch on YouTube

Song details

Music: എസ് പി വെങ്കടേഷ്

Film/album: കിടിലോൽക്കിടിലം