Malayalam lyrics

പ്രാണസഖീ നിന്‍ മടിയില്‍ മയങ്ങും

വീണക്കമ്പിയില്‍ ..

ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍

വിരുന്നു വന്നു ഞാന്‍ ..

സഖീ.. സഖീ..

വിരുന്നു വന്നു ഞാന്‍ ..

(പ്രാണസഖി നിന്‍ ...)

മനസ്സില്‍ നിന്നും സംഗീതത്തിന്‍

മന്ദാകിനിയായ് ഒഴുകി (2)

സ്വരരാഗത്തിന്‍ വീചികളെ നിന്‍

കരാംഗുലങ്ങള്‍ തഴുകി (2)

തഴുകി.. തഴുകി... തഴുകി..

(പ്രാണസഖി നിന്‍ ...)

മദകര മധുമയ നാദസ്പന്ദന

മായാ ലഹരിയില്‍ അപ്പോള്‍ (2)

ഞാനും നീയും നിന്നുടെ മടിയിലെ

വീണയുമലിഞ്ഞു പോയി (2)

അലിഞ്ഞലിഞ്ഞു പോയി..

(പ്രാണസഖി നിന്‍ ...)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: പി ഭാസ്കരന്‍

ഗായകര്‍: കെ ജെ യേശുദാസ്

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ആദര്‍ശ്‌ കെ ആര്‍

വിഡിയോ: വി പി രാജ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song