Malayalam lyrics
പറ നിറയെ പൊന്നളക്കും പൗർണ്ണമി രാവായീ പടിഞ്ഞാറേ പൂപ്പാടം അഴകിൻ പാൽക്കടലായി (2) നുരയിടുമലയിൽ നമുക്കു തുഴയാനമ്പിളിത്തോണീ തുഴഞ്ഞു ചെന്നാൽ കുളിച്ചു തൊഴുവാൻ തുമ്പപ്പൂങ്കാവ് പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ (പറ നിറയെ,....) കാവിനുള്ളിൽ വിളക്കു കൊളുത്തും കാവളം കിളിയേ കൈവള കാതില ചാർത്തിയില്ലേ കോടിയുടുത്തില്ലേ കൊയ്തു കഴിഞ്ഞൊരു പാടത്തുള്ളൊരു കതിരു പെറുക്കീല്ലേ കൊച്ചോള കുടിലിൻ മുന്നിൽ കളം മെനഞ്ഞില്ലേ പൂക്കളം മെനഞ്ഞില്ലേ (പറ നിറയെ,....) ആഞ്ഞിലിപ്പൂഞ്ചെപ്പിലൊളിക്കുമൊരാവണിക്കാറ്റേ അന്നലൂഞ്ഞാലാടിയില്ലേ അലസം പാടീല്ലേ മിന്നി മിനുങ്ങണ നക്ഷത്രങ്ങൾക്കിങ്കു കൊടുത്തീലേ പൊന്നാര്യൻ കണ്ടം നടുവാൻ ഞാറ്റടി കെട്ടീലേ പൊൻ ഞാറ്റടി കെട്ടീലേ (പറ നിറയെ...)
Song details
Music: വിദ്യാസാഗർ
Film/album: തിരുവോണക്കൈനീട്ടം
- Singer: കെ ജെ യേശുദാസ്
- Film / album: തിരുവോണക്കൈനീട്ടം
- Composer: വിദ്യാസാഗർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി