Malayalam lyrics

പൊരി പലഹാരം കറുമുറെ തിന്നാം
നെയ്പ്പലഹാരം ഒരു പിടി പിടി പിടിക്കാം (2)
പല കളറുകൾ ചേർത്ത് അത് പലകുറി നമ്മൾ കഴിച്ച്
പഴകി തീർന്നതെല്ലാം നമ്മൾ പലതരമകത്താക്കി
നമ്മള് കഴിച്ച് നമ്മളേം കഴിച്ച്
ഒടുവിൽ മരണം ഞൊടിയിടയിൽ..
പൊരി പലഹാരം കറുമുറെ തിന്നാം
നെയ്പ്പലഹാരം ഒരു പിടി പിടി പിടിക്കാം
പുക വലിക്കരുത് എന്ന പല ബോർഡ് കണ്ടാലും
ഗമയിലന്നേരം നീട്ടി വലിച്ചീടും..
മദ്യം കഴിക്കരുതെന്ന് ആരു പറഞ്ഞാലും
ഒരു വാശിയിലെന്നോണം മുഴുവൻ അടിച്ചു തീർത്തീടും
വയറു നിറയെ തിന്ന്..
പൊണ്ണത്തടിയൊടുവില് വന്ന്
ക്യാൻസറും അൾസറും പോലുള്ള രോഗങ്ങൾ നമ്മള് വാങ്ങീടും
ലഹരി കിട്ടാനായി എന്ത് കഴിച്ചാലും
നമ്മള് കഴിച്ച് നമ്മളേം കഴിച്ച്
ഒടുവിൽ മരണം ഞൊടിയിടയിൽ..
പൊരി പലഹാരം കറുമുറെ തിന്നാം
നെയ്പ്പലഹാരം ഒരു പിടി പിടി പിടിക്കാം
ദിനം കഴിച്ചീടും പച്ചക്കറിപോലും
വിഷം പുരട്ടിവരും കാലമിതാണെ
നമ്മൾ ദിനം കുടിച്ചീടും ദാഹജലം പോലും
പലവിധ രോഗം പരത്തീടും നാട് ഇതാണെ
രോഗിയായിടും നേരം ജീവിതം പിന്നെ നരകം
ഉറ്റവർക്കെന്നും ബാധ്യതയായി തീർന്നിടും ജന്മം
ദൈവത്തിൻ നാട് കേരളമെന്നു പറയുന്നോർ   
ഒടുവിൽ പറയും കേരളമിന്ന് ക്യാൻസറിന്റെ നാട്
പൊരി പലഹാരം കറുമുറെ തിന്നാം
നെയ്പ്പലഹാരം ഒരു പിടി പിടി പിടിക്കാം
പല കളറുകൾ ചേർത്ത് അത് പലകുറി നമ്മൾ കഴിച്ച്
പഴകി തീർന്നതെല്ലാം നമ്മൾ പലതരമകത്താക്കി
നമ്മള് കഴിച്ച് നമ്മളേം കഴിച്ച്
ഒടുവിൽ മരണം ഞൊടിയിടയിൽ..
പൊരി പലഹാരം കറുമുറെ തിന്നാം...
നെയ്പ്പലഹാരം ഒരു പിടി പിടി പിടിക്കാം

Song details

Music: ആന്റണി ദേവസി

Film/album: ദി ക്രാബ്

Song video

Watch on YouTube