Malayalam lyrics

പൂമുണ്ടും തോളത്തിട്ട് പൂക്കച്ച കെട്ടും കെട്ടി

പൂരക്കളി കാണാന്‍ വന്നു മാരന്‍ പൂമാരന്‍ ...

പൂമുണ്ടും തോളത്തിട്ട് പൂക്കച്ച കെട്ടും കെട്ടി

പൂരക്കളി കാണാന്‍ വന്നു മാരന്‍

പൂമാരന്‍ പുതുമാരന്‍

പുതുപുത്തന്‍ പൂമാരന്‍

കണ്ണെഴുതിക്കുറിയിട്ട് ...

കണ്ണെഴുതിക്കുറിയിട്ട് കാര്‍കുഴലറ്റം കെട്ടിയ

കല്യാണപ്രായമായ മങ്കമാരേ (കണ്ണെഴുതി)

തുടി കിണുക്കിയ മനസ്സിനൊത്ത്

കടയിളക്കിയ കണ്ണിനകത്ത്

ഒളിഞ്ഞും തെളിഞ്ഞും

അന്‍പുറ്റ മണിമാരന്‍ വന്നല്ലോ (പൂമുണ്ടും)

അല്ലിമലര്‍ കണയേറ്റ് ...

അല്ലിമലര്‍ കണയേറ്റ് ആരോമല്‍ പെണ്ണിന്‍ നെഞ്ചിലൊ -

രാനന്ദ തേനിഴുകും നൊമ്പരമായ് (അല്ലിമലര്‍)

ചുവടിളക്കിയ കളിയരങ്ങില്‍

മണി കിലുക്കിയ താളത്തറയില്‍

കളിയില്‍ കറങ്ങി

അന്‍പുറ്റ മണിമാരന്‍ വന്നല്ലോ (പൂമുണ്ടും)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: കാവാലം നാരായണപ്പണിക്കര്‍

ഗായകര്‍: കെ ജെ യേശുദാസ്

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഇന്ദു

വിഡിയോ: സിദ്ധാർത്ഥ് രമേഷ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song