Malayalam lyrics
പൊന്നുണ്ണി ഞാന്‍ നിന്റെ നെഞ്ചോരം ചേരാന്‍ അമ്മേ കിങ്ങിണി കൊഞ്ചുന്നേ അമ്പോറ്റിയായി നിന്റെ ആത്മാവില്‍ വാഴാന്‍ നന്മേ കണ്മണി ഞാനില്ലേ താരാട്ടിലായ് നീരാടുവാന്‍ കര തല്പ്പത്തിലായി ചാഞ്ചാടുവാന്‍ കണ്ണന് കൈ നീട്ടി നിന്നേ നിന് മുന്നില്‍ പൊന്നുണ്ണി ഞാന്‍ നിന്റെ നെഞ്ചോരം ചേരാന്‍ അമ്മേ കിങ്ങിണി കൊഞ്ചുന്നേ അമ്പോറ്റിയായി നിന്റെ ആത്മാവില്‍ വാഴാന്‍ നന്മേ കണ്മണി ഞാനില്ലേ പൊന്നോണമായി നീ കരളിന് താളില്‍ പൊന്നുമ്മ നല്കീ കവിളിന് പൂവില്‍ തിരയുന്നു എന്നെ നീ മിഴി രണ്ടും ചിമ്മി ചിമ്മി വന്നു പിന്നാലെ നിഴലാകുന്നപോലേ നിറയും സൗഭാഗ്യമേ നറു തീനാളമായി മിന്നി നീ ഈ ജന്മ നാളില്‍ ഇന്നും കുഞ്ഞല്ലേ ഇവനെന്നും കുഞ്ഞല്ലേ ഇന്നും കുഞ്ഞല്ലേ ഇവനെന്നും കുഞ്ഞല്ലേ പൊന്നുണ്ണി ഞാന്‍ നിന്റെ നെഞ്ചോരം ചേരാന്‍ അമ്മേ കിങ്ങിണി കൊഞ്ചുന്നേ അമ്പോറ്റിയായി നിന്റെ ആത്മാവില്‍ വാഴാന്‍ നന്മേ കണ്മണി ഞാനില്ലേ ഓങ്കാരമായി നീ പുലരിച്ചേലില് കര്‍പ്പൂരമായി നീ മനസ്സിന് കയ്യില്‍ തെളിയുന്നേ എന്നെന്നും കണിയാണെന്നാലും നീയേ ഉള്ളില്‍ തീയോടെ പടിവാതില്‍ ചാരാതെ ഉരുകും വാത്സല്യമേ ഒരു പാലാഴിയാണമ്മേ നീ ഈ ജന്മമാകേ ഞാനോ മുത്തല്ലേ തിരുനാവിന് മുത്തല്ലേ ഞാനോ മുത്തല്ലേ തിരുനാവിന് മുത്തല്ലേ പൊന്നുണ്ണി ഞാന്‍ നിന്റെ നെഞ്ചോരം ചേരാന്‍ അമ്മേ കിങ്ങിണി കൊഞ്ചുന്നേ അമ്പോറ്റിയായി നിന്റെ ആത്മാവില്‍ വാഴാന്‍ നന്മേ കണ്മണി ഞാനില്ലേ..
Song video
Song details
Music: മോഹൻ സിത്താര
Raaga: ആനന്ദഭൈരവി
Film/album: അഞ്ചിൽ ഒരാൾ അർജുനൻ
- Singer: പി ജയചന്ദ്രൻ
- Film / album: അഞ്ചിൽ ഒരാൾ അർജുനൻ
- Composer: മോഹൻ സിത്താര
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ