Malayalam lyrics
പൊന്നില്ലാതെ പൂവില്ലാതെ – വന്നതിനു മാപ്പ് തരൂ.. തൃപ്പടി മേൽ വെച്ചു തൊഴാൻ കൈയ്യിൽ തൃത്താലില പോലുമില്ല (പൊന്നില്ലാതെ...) കരുതിയ പൊൻ പണവും ഒരു പിടി സ്വപ്നങ്ങളും തിരുനടയിലണയും മുൻപേ പെരുവഴിയിലൂർന്നു പോയി വികലമെൻ രൂപമെന്റെ ബലിക്കല്ലിൽ മറവിൽ ഒതുക്കാം (പൊന്നില്ലാതെ..) മൂകമെൻ കോവിലിൽ വന്നൊരു – മൂഢൻ ഞാൻ തീർത്ഥാടകൻ നിത്യവിസ്മയീ ചെറുസുസ്മിതം വാങ്ങി നെറ്റിയിൽ കുറി ചേർത്തു യാത്ര ഞാൻ തുടരട്ടെ (പൊന്നില്ലാതെ....)
Song details
വര്‍ഷം: 1982
സംഗീതം: എം ബി ശ്രീനിവാസന്
ഗാനരചന: എം ടി വാസുദേവന്‍ നായര്‍
ഗായകര്‍: കെ ജെ യേശുദാസ്
വിശദവിവരങ്ങള്‍: അജയ് മേനോൻ
Album: എവിടെയോ ഒരു ശത്രു
- Singer: കെ ജെ യേശുദാസ്
- Film / album: എവിടെയോ ഒരു ശത്രു
- Composer: എം ബി ശ്രീനിവാസന്
- Lyricist: എം ടി വാസുദേവന്‍ നായര്‍