Malayalam lyrics
പൊന്നാര്യൻ വിളയുന്ന വയലിന്റെ വേലിക്കൽ വണ്ണാത്തിക്കിളി കൂടുകൂട്ടി വണ്ണാത്തിക്കിളി കൂട്ടിൽ എങ്ങുനിന്നോ ഒരു വാനമ്പാടികുഞ്ഞ് വിരുന്നുവന്നു നീലവാനിൽ നിന്നും പറന്നു വന്നൂ നീലവാനിൽ നിന്നും പറന്നു വന്നൂ കുഞ്ഞിനു നുണയാൻ വണ്ണാത്തി പക്ഷി മഞ്ഞുതുള്ളിയും തേനും നൽകി കുഞ്ഞിനു തിന്നാൻ പുന്നെൽ വിളയുന്ന ചെങ്കദളി പഴവും തിനയും നൽകി ലലാ ലലാ ലലാ ലലാ ലലാ ലലാ ലലാ ലലാ കുഞ്ഞിനുറങ്ങാൻ അപ്പൂപ്പൻ താടിയാൽ പഞ്ഞി മെത്തയൊന്നുണ്ടാക്കി ആട്ടിയുറക്കാൻ താമരനൂൽകെട്ടി ആട്ടുകട്ടിലുമുണ്ടാക്കി ലലാ ലലാ ലലാ ലലാ ലലാ ലലാ ലലാ ലലാ ഒരുദിനം വണ്ണാത്തി കൂട്ടിൽ വന്നപ്പോൾ ഓമനകുഞ്ഞിനെ കണ്ടില്ല വാനമ്പാടിക്ക് ചിറക്മുളച്ചപ്പോൾ മാനത്തെ മഴവില്ലിൻ ആടാൻ പോയ് ലലാ ലലാ ലലാ ലലാ ലലാ ലലാ ലലാ ലലാ പൊന്നാര്യൻ വിളയുന്ന വയലിന്റെ വേലിക്കൽ വണ്ണാത്തിക്കിളി കൂടുകൂട്ടി വണ്ണാത്തിക്കിളി കൂട്ടിൽ എങ്ങുനിന്നോ ഒരു വാനമ്പാടികുഞ്ഞ് വിരുന്നുവന്നു നീലവാനിൽ നിന്നും പറന്നു വന്നൂ നീലവാനിൽ നിന്നും പറന്നു വന്നൂ
Song video
Song details
Music: ആലപ്പി രംഗനാഥ്
Film/album: ഓർക്കാതിരുന്നപ്പോൾ
- Singer: ശബ്നം
- Film / album: ഓർക്കാതിരുന്നപ്പോൾ
- Composer: ആലപ്പി രംഗനാഥ്
- Lyricist: പി ഭാസ്ക്കരൻ