Malayalam lyrics
പൊന്നാമ്പലേ നിന് ഹൃദയം സിന്ദൂരചന്ദ്രനായ് ഞാനുണര്‍ത്തും രാഗാര്‍ദ്രമാം ഈ മിഴികള്‍ സംഗീതധാരയില്‍ വീണലിയും ചുണ്ടിലെ തേന്തുള്ളിയെല്ലാം ഞാന്‍ ചുംബനപ്പൂവാല് തലോടാം പൊന്നാമ്പലേ നിന് ഹൃദയം സിന്ദൂരചന്ദ്രനായ് ഞാനുണര്‍ത്തും ഞാന്‍ നിന്റെ പ്രേമത്തിന് ജാലകവാതില്ക്കല് ശ്രീരാഗപ്പക്ഷിയായ് പറന്നിറങ്ങും ആരാരും കാണാതെ മാമരക്കൂട്ടിലെ ആലോലചന്ദനം കവര്‍ന്നെടുക്കും എന്തെന്തു മോഹങ്ങള്‍ അനുരാഗ സ്വപ്നങ്ങള്‍ ഏകാന്തമൂകരായ് ഒരുമിച്ചു പങ്കിട്ടു നിര്വൃതിയോടെന്നും നാം കൈമാറും പൊന്നാമ്പലേ നിന് ഹൃദയം സിന്ദൂരചന്ദ്രനായ് ഞാനുണര്‍ത്തും നീയെന്റെ ദാഹത്തിന് പാനപാത്രങ്ങള്‍ക്ക് മായികത്തേന്കണം പകര്‍ന്നു തന്നു ആരാരും പാടാത്ത അരുമയാം പാട്ടിന്ന് ആനന്ദധന്യമാം ശ്രുതിയിണക്കി എന്നെന്നുമെന്നെന്നും നാമൊന്നിച്ചിങ്ങനെ സായൂജ്യമേകുന്നൊരനുഭൂതിപ്പൂതേടി വാസന്തതീരങ്ങളില് ചേക്കേറും പൊന്നാമ്പലേ നിന് ഹൃദയം സിന്ദൂരചന്ദ്രനായ് ഞാനുണര്‍ത്തും രാഗാര്‍ദ്രമാം ഈ മിഴികള്‍ സംഗീതധാരയില്‍ വീണലിയും ചുണ്ടിലെ തേന്തുള്ളിയെല്ലാം ഞാന്‍ ചുംബനപ്പൂവാല് തലോടാം ഇന്ദ്രനീലക്കൂന്തല്ച്ചുരുളില് മുല്ലപ്പൂക്കള്‍ മൂടാം പൊന്നാമ്പലേ നിന് ഹൃദയം സിന്ദൂരചന്ദ്രനായ് ഞാനുണര്‍ത്തും
Song video
Song details
Music: ബി എ ചിദംബരനാഥ്രാജാമണി
Raaga: ശാമ
Film/album: അരമനവീടും അഞ്ഞൂറേക്കറും
- Singer: പി ജയചന്ദ്രൻകെ എസ് ചിത്ര
- Film / album: അരമനവീടും അഞ്ഞൂറേക്കറും
- Composer: ബി എ ചിദംബരനാഥ്രാജാമണി
- Lyricist: ഗിരീഷ് പുത്തഞ്ചേരി